കാത്തിരിപ്പ്‌
A Malayalam poem about longing, patience, and the hope of a new dawn.

ഒരു ജന്മത്തിന്റെ കാത്തിരിപ്പിലാണ് അവള്‍. ഓരോ നിമിഷവും, ആകാംഷയുടെ താഴ്വാരത്തിൽ,
സ്നേഹത്തിന്റെ തണലില്‍ നില്‍കുകയാണ്‌ അവള്‍. പക്ഷെ ആ നിമിഷം ഇനിയും വന്നില്ല്യാ!!

സങ്കടത്തിന്റെ ഭാരവുമായി അവള്‍ തിരിച്ചു വന്നു. വരുന്ന വഴിയില്‍ അവളുടെ കണ്ണുകളില്‍ ഒരു
കണ്ണുനീര്‍ തുളി പുറത്തിറങ്ങാന്‍ കാത്തു നില്കുകയായിരുന്നു. പക്ഷെ ആ നീർതുളിക്കും അതിന്റെ സമയം വന്നില്ല്യാ!!

സങ്കടങ്ങള്‍ പക്ഷികള്‍ ആയിരുന്നെങ്കില്‍ അവയെ പറക്കാന്‍ വിടാമായിരുന്നു. കാത്തിരിപ്പു തീരും
വരെ അവ നമ്മുടെ കൂട സഞ്ചാരികൾ ആവുന്നു.സ്നേഹിക്കാന്‍ കൂടെ ഞാനും.

ഈ നിമിഷം, ഈ സമയം, എല്ലാം മറന്നു ഉറങ്ങി കിടക്കുകയാണ് അവള്‍. നാളെ ഒരു പുധിയ
സൂര്യോദയം, ഒരു പുധിയ കാത്തിരിപ്പിന്റെ തുടക്കം !!